ബസ് തൊഴിലാളികൾ
തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ കൂടി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മാലോം ചുള്ളിയിലെ നിധിൻജിത്ത് 35, അരയി കാർത്തികയിലെ എ. അഭിനേഷ് 33, ബല്ല നെല്ലിക്കാട്ടെ കെ.അർജുൻ 38 എന്നിവരെ ആക്രമിച്ചെന്ന പരാതിയിൽ മൂകാംബിക ബസ് തൊഴിലാളികളായ ബഷീർ, ഹരികൃഷ്ണൻ, രാധാകൃഷ്ണൻ അടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.
9 ന് 6 മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻറിൽ കൊന്നക്കാട് ഭാഗത്തേക്ക് പോകുന്ന ബസ് നിർത്തിയിട്ടിരിക്കുന്ന ഭാഗത്ത് ആണ് സംഭവം. 4 പ്രതികൾ പരാതിക്കാരനായ നിധിൻ ജിത്തി
നെയും സുഹൃത്തിനെയും തടഞ്ഞു നിർത്തി കൈ കൊണ്ടടിച്ചും രണ്ടാം പ്രതി അന്യായക്കാരന്റെ തലക്ക് ചാവി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും തടയാനായി വന്ന മറ്റൊരു സുഹൃത്തിനെ 1 മുതൽ 4 വരെ പ്രതികൾ കൈ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു എന്നാണ് കേസ്.
ജില്ലാ ആശുപത്രിയിൽ ചികിൽസക്കായി ചെന്ന അന്യായക്കാരനെയും സുഹൃത്തുക്കളെയും അവിടെ എത്തിയ 5 ആം പ്രതി നേരാം വണ്ണം ജീവിക്കാൻ വിടില്ല എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പരാതിയിൽ പറഞ്ഞു. സംഭവത്തിന് കാരണം പരാതിക്കാരനെയും സുഹൃത്തിനെയും ഒന്നാം പ്രതി അശ്ലീല ആംഗ്യം കാട്ടിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് എന്നും പരാതിക്കാരൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് കഴിഞ്ഞ ദിവസം മറ്റൊരു കേസ് റജിസ്ട്രർ ചെയ്തിരുന്നു.
0 Comments