Ticker

6/recent/ticker-posts

കുളത്തിൽ വീണത് നാട്ടുകാരെ ഉറക്കം കെടുത്തിയ പുലി

കാഞ്ഞങ്ങാട് : മൂന്ന് പഞ്ചായത്തുകളെ മാസങ്ങളായി മുൾമുനയിൽ നിർത്തിയ പുലി ഒടുവിൽ കുളത്തിൽ വീണു. പുല്ലൂർ - പെരിയ, മടിക്കൈ ,കോടോം ബേളൂർ പഞ്ചായത്തുകളെയും കാഞ്ഞങ്ങാട് നഗരസഭയുടെ ഒരു ഭാഗത്തുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയാണ് ഇന്നലെ വൈകീട്ട് പുല്ലൂർ കോട്ടപ്പാറക്കടുത്ത കൊടവലത്തെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ  കുളത്തിൽ വീണത്. ദേവി ക്ലബിന് സമീപത്തെ മധുവിൻ്റെ തോട്ടത്തിലെ കിണറിലാണ് പുലി വീണത്. നിറയെ വെള്ളമുളള കിണറിൽ നീന്തുന്ന നിലയിലായിരുന്നു പുലി.  വനപാലകർ മാസങ്ങളായി തിരഞ്ഞിട്ടും പിടി കൊടുക്കാതെ മാറി മാറി ഒളിത്താവളങ്ങളിൽ കഴിയുകയായിരുന്നു പുലി.  മടിക്കൈ പഞ്ചായത്തിൽ പുലി പ്രത്യക്ഷപെട്ടാൽ കുറെ ദിവസത്തേക്ക് പുലിയെ പുറത്ത് കണ്ടിരുന്നില്ല. ആഴ്ചകൾകഴിഞ്ഞാൽ പുലി കിലോമീറ്ററുകൾക്കപ്പുറം മറ്റൊരു പഞ്ചായത്തിലാവും പ്രത്യക്ഷപ്പെടുക. ആടുകളെയും നിരവധി വളർത്തു പട്ടികളെയും പുലി കൊന്ന് തിന്നിരുന്നു. പല സ്ഥലങ്ങളിലും ആളുകൾ പുലിയെ നേരിൽ കണ്ടു. വനപാലകർ വിവിധ സ്ഥലങ്ങളിൽ സി. സി. ടി. വി ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇവയിലൊന്നും പുലി കുടുങ്ങിയില്ല. എന്നാൽ പറക്കളായിയിൽ സ്വകാര്യ വ്യക്തി കുടെ ക്യാമറയിൽ പുലിയെ കണ്ടിരുന്നു. കോട്ടപ്പാറ ക്ക് സമീപം വെള്ളൂടയിലായിരുന്നു കൂടുതൽ തവണ പുലിയെ കണ്ടത്. പെരൂർ, ഇരിയ മുട്ടിച്ച രൽ, ഒടയംചാൽ, നെല്ലിത്തറ, ചാലിങ്കാൽ, പെരിയ, രാവണീശ്വരം ഭാഗങ്ങളിലും പുലിയെ കണ്ടു. പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം പലതവണ പുലിയെ കണ്ടു. ഈ ഭാഗത്ത് കെട്ടിയിട്ട വളർത്തു പട്ടിയെ കൊന്ന് തിന്നു . കഴിഞ്ഞ കുറച്ച് ആഴ്ചകളായി പെരിയ ഭാഗത്ത് ഇടക്കിടെ പുലിയെ കണ്ടിരുന്നു. ഈ പുലി തന്നെയാണിപ്പോൾ കൊടവലത്ത് കിണറിൽ വീണതെന്നാണ് കരുതുന്നത്. വനപാലകർക്കും ഇതേ നിഗമനമാണുള്ളത്. പുലിയെ ഉൾവനത്തിൽ ഉപേക്ഷിക്കും.

Reactions

Post a Comment

0 Comments