നീലേശ്വരം :പൊലീസുകാരനെ മാന്തിയും മുഖത്തടിച്ചും പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. കരുവാച്ചേരി റോഡിൽ ലഹരിക്കടിമപെട്ട് സംഘർഷാവസ്ഥ സൃഷ്ടിച്ച പ്രതിയാണ് പൊലീസുദ്യോഗസ്ഥനെ ആക്രമിച്ചത്. നീലേശ്വരം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുധീറിനെയാണ് ആക്രമിച്ചത്.
കൈക്ക് മാന്തുകയും മുഖത്തടിച്ചും യൂണിഫോം പിടിച്ച് വലിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപെട്ട് കാസർകോട് പാറക്കട്ട ആർ.ഡി നഗറിലെ അജയകുമാർ ഷെട്ടി തേജു 29 വിനെയാണ് അറസ്റ്റ് ചെയ്തത്.
0 Comments