Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ സി.പി.എം സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മൽസരിക്കുന്ന സി.പി.എം സ്ഥാനാർത്ഥികൾ ഇന്ന് പത്രിക സമർപ്പിച്ചു. രാവിലെ കാഞ്ഞങ്ങാട് ടൗണിയനിന്നും പ്രകടനമായാണ് പത്രിക സമർപ്പിക്കാനെത്തിയത്. മുൻസിപ്പൽ സെക്രട്ടറിക്ക് മുൻപാകെ സി. പി.എം സ്ഥാനാർത്ഥികളും സി.പി.എം സ്വതന്ത്രരും പത്രികകൾ സമർപ്പിച്ചു. എൽ.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ ഐ.എൻ.എല്ലിൻ്റെ അഞ്ച് സ്ഥാനാർത്ഥികൾ നാളെയാണ് പത്രിക സമർപ്പിക്കുക. എൽ.ഡി.എഫിൽ
എൻ.സി.പി എസ് ഒരു സീറ്റിലും കേരള കോൺഗ്രസ് മാണി വിഭാഗം മുൻസിപ്പാലിറ്റിയിൽ രണ്ട് സീറ്റുകളിലും മൽസരിക്കുന്നുണ്ട്.
ജെ. ഡി . എസ് ഒരു സീറ്റിലും മൽസരിക്കുന്നു. ഇവരും ഇന്ന് പത്രിക സമർപ്പിച്ചു.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി  ഓഫീസിൽ നിന്നും പ്രകടനമായാണ് മുൻസിപ്പൽ ഓഫീസിൽ പത്രിക സമർപ്പിക്കാനെത്തിയത്. 
എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി വി. വി. രമേശൻ റിട്ടേണിംഗ് ഓഫീസർ ടി. ടി. സുരേന്ദ്രന് പത്രിക നൽകി.മറ്റുള്ളവരുടെ പത്രിക ആർ. രോഹിൻ രാജ്    സ്വീകരിച്ചു. .എൽഡിഎഫ് നേതാക്കളായ കെ. രാജ്മോഹൻ , പി. കെ. നിഷാന്ത്, പി. അപ്പുക്കുട്ടൻ, കെ. വി.  സുജാത, കെ. അമ്പാടി, പി. പ്രജീഷ്, മായ കുമാരി, ഉദിനൂർ സുകുമാരൻ, എൽ. ഷംസുദീൻ,
സി. കെ. നാസർ, സി. കെ. ബാബുരാജ്, സി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .എൽഡിഎഫിന്റെ നാൽപതോളം സ്ഥാനാർത്ഥികൾ പട്ടിക സമർപ്പിച്ചു.
Reactions

Post a Comment

0 Comments