കുശവൻകുന്നിലെ കാർ പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് നിന്നും മയക്കു മരുന്ന് ഇനത്തിൽപെട്ട 7.965 ഗ്രാം ഗുളികകളും, മറെറാരുതരത്തിൽപെട്ട 22.296 ഗ്രാം ഗുളികകളും പിടികൂടി. പയ്യന്നൂർ മാടായി പുതിയങ്ങാടിയിലെ പി. ഫിറാഷിനെ 34 യാണ് പിടികൂടിയത്. ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മയക്ക് മരുന്ന് കേസുകളിൽ പ്രതി മുൻപും ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ജസീർ അലിയുടെ രഹസ്യവിവരത്തിലാണ് അറസ്റ്റ് ചെയ്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, അജൂബ്, സിഇഒ മാരായ ശാന്തികൃഷ്ണ, ശുഭ, സിഇഒ ഡ്രൈവർ സുധീർകുമാർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
0 Comments