Ticker

6/recent/ticker-posts

ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പുതുജീവൻ, കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ താക്കോൽ ദ്വാര നട്ടെല്ല് ശസ്ത്രക്രിയ വിജയകരം

കാസർകോട്: റോഡപകടത്തിൽ ഗുരുതരമായി നട്ടെല്ലിന് പൊട്ടലേറ്റ യുവതിക്ക് കാസർകോട് അസ്റ്റർ മിംസ് ആശുപത്രിയിൽ നടത്തിയ കീഹോൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ഡോക്ടർമാരുടെ സംഘം അറിയിച്ചു. വലിയ മുറിവുകളോ വേദനയോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ നൂതന ചികിത്സാ രീതിക്ക് സാധിച്ചു.
ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 21 വയസുകാരിക്കാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ഇവരുടെ നട്ടെല്ലിലെ എൽ1 എന്ന ഭാഗത്ത് പൊട്ടൽ സംഭവിച്ചിരുന്നു. ശക്തമായ നടുവേദനയും ചലനശേഷിയിലെ ബുദ്ധിമുട്ടും കാരണം യുവതിയെ അടിയന്തരമായി അസ്റ്റർ മിംസ് ന്യൂറോസയൻസ് വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കീഹോൾ സാങ്കേതിക വിദ്യയുടെ വിജയമെന്ന് ആശുപത്രി.
ന്യൂറോ സർജറി വിഭാഗം കൺസൾട്ടൻ്റും തലവനുമായ ഡോ. പവമൻ പി. എസ്. നയിച്ച സംഘമാണ് വിദഗ്ധ പരിശോധനകൾക്ക് ശേഷം അടുത്ത ദിവസം തന്നെ യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
വലിയ മുറിവോ പേശികൾ മുറിച്ചു മാറ്റലോ ഒന്നുമില്ലാതെ വളരെ ചെറിയ മുറിവുകളിലൂടെയാണ് ഞങ്ങൾ സ്പൈൻ ഫിക്ഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയത്, ഡോ. പവമൻ പറഞ്ഞു.
ഈ രീതിയിൽ ശസ്ത്രക്രിയ നടത്തുന്നതിലൂടെ രോഗിയുടെ വേദനയും രക്തനഷ്ടവും വളരെയധികം കുറയ്ക്കാൻ സാധിക്കും. ഇത് രോഗിയുടെ ചികിത്സ വേഗത്തിലാക്കുകയും ചെയ്യുന്നു. നിലവിൽ രോഗി സുഖം പ്രാപിച്ച് നടന്നു തുടങ്ങിയതായി ഡോക്ടർ അറിയിച്ചു.

ടീം വർക്ക് നിർണ്ണായകം

ശസ്ത്രക്രിയയുടെ വിജയത്തിൽ ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ ടീമുകളുടെ സഹകരണം പ്രധാന പങ്കുവഹിച്ചു.
അപകടത്തിന് പിന്നാലെ രോഗിയെ അതിവേഗം ഐ.സി.യുവിലേക്ക് മാറ്റി ആവശ്യമായ സ്റ്റെബിലൈസേഷൻ നടപടികൾ നടത്തി. ന്യൂറോ-ഓർത്തോ ടീമുകളുടെ സഹകരണത്തോടെ വളരെ സുരക്ഷിതമായ ശസ്ത്രക്രിയയാണ് നടന്നത്. ഇത്തരം അത്യാധുനിക സജ്ജീകരണങ്ങൾ കാസർകോട് തന്നെ ലഭ്യമായത് വലിയ നേട്ടമാണ്, ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടൻ്റും ഇൻചാർജുമായ ഡോ. സാജിദ് സലാഹുദ്ദീൻ പറഞ്ഞു.
സമയബന്ധിതമായ അനസ്തേഷ്യ പരിചരണം ഉറപ്പാക്കാൻ തങ്ങളുടെ ടീം മുഴുവൻ സമയവും പ്രവർത്തിച്ചതായി അനസ്തേഷ്യ വിഭാഗം നയിച്ച ഡോ. അമീൻ പറഞ്ഞു. രോഗിയെ കൃത്യമായി നിരീക്ഷണത്തിൽ വെച്ചതും, വേദന നിയന്ത്രിച്ചതും ശസ്ത്രക്രിയക്ക് നിർണായകമായി. സമഗ്രമായ ടീം വർക്കാണ് ഈ വിജയത്തിന് പിന്നിൽ, ഡോ. അമീൻ വ്യക്തമാക്കി.
കാസർകോടിന് മെട്രോ നിലവാരത്തിലുള്ള ചികിത്സ

അസ്റ്റർ മിംസ് കാസർകോടിൽ ലഭ്യമായ ആധുനിക ന്യൂറോ സർജിക്കൽ സൗകര്യങ്ങൾ കാരണം യുവതിയെ മറ്റ് ദൂര നഗരങ്ങളിലേക്ക് മാറ്റേണ്ട സാഹചര്യം ഒഴിവായെന്ന് അധികൃതർ അറിയിച്ചു.
24 മണിക്കൂറും പ്രവർത്തിക്കുന്ന എം.ആർ.ഐ., സി.ടി. സ്കാൻ, ന്യൂറോ ഐ.സി.യു., മിനിമൽ ആക്സസ് സ്പൈൻ സർജറി സൗകര്യം എന്നിവയിലൂടെ അസ്റ്റർ ന്യൂറോസയൻസ് വിഭാഗം ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നു.
ഇത്തരം അപകടങ്ങളിൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ഇപ്പോൾ കാസർകോട്ട് മെട്രോ നിലവാരത്തിലുള്ള ന്യൂറോ-സ്പൈൻ ചികിത്സ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
നട്ടെല്ലിന് സംഭവിച്ച പൊട്ടൽ ചികിത്സയിലൂടെ പൂർണമായി ഭേദമായി യുവതി നടന്നുതുടങ്ങിയതോടെ കുടുംബം ആസ്റ്റർ മിംസ് ടീമിന് നന്ദി അറിയിച്ചു.
അസ്റ്റർ മിംസ് കാസർകോടിൻ്റെ ആധുനിക സൗകര്യങ്ങൾ
മോഡേൺ ഐ.സി.യു., മോഡുലാർ ഓ.ടി., ബ്ലഡ് ബാങ്ക്, അഡ്വാൻസ്ഡ് ഇമേജിംഗ്, എമർജൻസി കെയർ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടുംകൂടി പ്രവർത്തിക്കുന്ന കാസർകോട്ടെ മുൻനിര മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ് ആസ്റ്റർ മിംസ് . മസ്തിഷ്കം, നട്ടെല്ല്, ഞരമ്പ് (ബ്രെയിൻ–സ്‌പൈൻ–നർവ്) രോഗങ്ങൾക്കായി അത്യാധുനികമായ ചികിത്സാ സംവിധാനങ്ങളാണ് അസ്റ്റർ ന്യൂറോസയൻസ് യൂണിറ്റ് ഒരുകുടക്കീഴിൽ ഒരുക്കിയിരിക്കുന്നത്.
Reactions

Post a Comment

0 Comments