കാസർകോട്:സ്വിഫ്റ്റ് കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ബാങ്കോട് കടവിൽ നിന്നും ഇന്ന് രാവിലെ 5.45 ന് കാസർകോട് പൊലീസാണ് പ്രതിയെ പിടികൂടി കാറും മയക്ക് മരുന്നും കസ്റ്റഡിയിലെടുത്തത്. ചൂരി മെട്രോ സ്ട്രീറ്റിന് സമീപത്തെ എ.എ. ഫർഹാൻ 29 ആണ് അറസ്റ്റിലായത്. 02.17 ഗ്രാം എം.ഡി.എം.എ കസ്റ്റഡിയിലെടുത്തു. കറുത്ത പേഴ്സിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. തെരുവത്ത് ഭാഗത്തേക്ക് ഓടിച്ചു പോകവെയാണ് പിടികൂടിയത്. ബങ്കോട് പൂഴികടവിൽ മണൽ കടത്തുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട് കാർ പിറകോട്ട് എടുത്ത് പോകാൻ ശ്രമിക്കുന്നത് കണ്ട് തടഞ്ഞു നിർത്തി പരിശോധിച്ചതിൽ മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.
0 Comments