കാഞ്ഞങ്ങാട് : ഹോസ്ദുർഗ് രാജേശ്വരി മoത്തിൽ കവർച്ച നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരൻ അറസ്റ്റിൽ. കാൽലക്ഷം രൂപ വിലവരുന്ന പണവും സാധനങ്ങൾ മോഷണം നടത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്.ബളാൽ ചേവിരി വീട്ടിൽ ഹരീഷ് പി നായർ 48 ആണ് അറസ്റ്റിലായത്. അമ്പലം വക യായുള്ള ചെമ്പ് ഭണ്ഡാരം , പിരി ശംഖും 5000രൂപയും മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പട്ടാപകലാണ് മോഷണം നടന്നത്. മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യം നേരത്തെ ലഭിച്ചിരുന്നു. ഹോസ്ദുർഗിലെ കെ. കാർത്ത്യായനിയുടെ കുടുംബ വകയായുള്ള മoത്തിലായിരുന്നു മോഷണം. ഇവരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.
0 Comments