സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാനെത്തിയ കോൺഗ്രസ് നേതാവിനെ നായ മാന്തി. കാലിന് പരിക്കേറ്റ അദ്ദേഹത്തെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പള്ളിക്കരയിലാണ് സംഭവം. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് മാധവനെ 56യാണ് വീട്ടിൽ കെട്ടിയിട്ടിരുന്ന നായ മാന്തിയത്. പള്ളിക്കര പഞ്ചായത്ത് 23 ആം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ രാജേഷ് പള്ളിക്കര ക്കൊപ്പം വോട്ട് ചോദിക്കാനെത്തിയതായിരുന്നു. വോട്ട് ചോദിച്ച ശേഷം മടങ്ങുന്നതിനിടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായ ദേഹത്തേക്ക് ചാടുകയായിരുന്നു.
0 Comments