Ticker

6/recent/ticker-posts

ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു പോസ്റ്റ്മോർട്ടം പൂർത്തിയായി

കാഞ്ഞങ്ങാട് : മാണിക്കോത്ത്
ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മാണിക്കോത്ത് കൊളവയൽ ആലി ഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശങ്കരയുടെ ഭാര്യ സംഗീത 45 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഹോസ്ദുർഗ് പൊലീസും ചാരിറ്റി പ്രവർത്തകരായ റഹ്മാൻ പാണത്തൂർ, സലാം ഉൾപ്പെടെയെത്തിയാണ് പാളത്തിൽ നിന്നും മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംസ്ക്കാര ചടങ്ങുകൾക്കും ചാരിറ്റി പ്രവർത്തകർ സഹായം നൽകി. യുവതി രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു.
Reactions

Post a Comment

0 Comments