Ticker

6/recent/ticker-posts

നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി ഉല്ലാസ് കുഞ്ഞമ്പു അറസ്റ്റിൽ

കാഞ്ഞങ്ങാട് :നിരവധി വിസ തട്ടിപ്പ് കേസുകളിലെ പ്രതി ഉല്ലാസ് കുഞ്ഞമ്പു അറസ്റ്റിൽ. ബംഗ്ളുരു എയർ പോർട്ടിൽ നിന്നും  പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നീലേശ്വരം ചിറപ്പുറത്തെ പാലക്കാട്ട് കെ.വി. കെ. ഉല്ലാസ് 40 ആണ് പിടിയിലായത്.
പ്രതിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും വരുന്നതിനിടെയാണ് പിടിയിലായത്. ചിറ്റാരിക്കാൽ പൊലീസ് പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് വരുന്നു. വിദേശ രാജ്യങ്ങളിലേക്ക് ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്.
ചിറ്റാരിക്കാൽ പൊലീസിലടക്കം വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
 ചിറ്റാരിക്കൽ എസ്.ഐ മധുസൂദനൻ മടിക്കൈ ആണ് കേസിൽ അന്വേഷണം നടത്തുന്നത്.
 അന്വേഷണ സംഘത്തിൽ എ.എസ്.ഐ ബ്രിജേഷ് കുട്ടമത്ത്   പൊലീസുകാരായ ഷിന്റോ അബ്രഹാം , നിധീഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments