Ticker

6/recent/ticker-posts

അറസ്റ്റ് ചെയ്ത വാറൻ്റ് പ്രതി പൊലീസ് സ്റ്റേഷനിൽ എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചു സ്റ്റേഷൻ്റെ ജനാല ചില്ല് പൊട്ടിച്ചു

കാസർകോട്:അറസ്റ്റ് ചെയ്ത വാറൻ്റ് പ്രതി അക്രമാസക്തനായി
 പൊലീസ് സ്റ്റേഷനിൽ  എസ്.ഐയെയും പൊലീസുകാരനെയും ആക്രമിച്ചതായി പരാതി. പ്രതി തല കൊണ്ട് സ്റ്റേഷൻ്റെ ജനാല ചില്ല് പൊട്ടിച്ചതായും പരാതിയുണ്ട്. വിദ്യാനഗർ ഇൻസ്പെക്ടർ കെ.പി. ഷൈനിൻ്റെ പരാതി പ്രകാരം നെക്രാജയിലെ പി എ . അബ്ദുൾ നിഷാദിനെ 28 തിരെ കേസെടുത്തു. വാറൻ്റ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ന് വൈകീട്ട് വിദ്യാനഗർ സ്റ്റേഷനിൽ കൊണ്ട് വന്നതായിരുന്നു. ജൂനിയർ എസ്.ഐ കെ.പി.സഫ് വാൻ, സിവിൽ പൊലീസ് ഓഫീസർ പ്രജിത്ത് എന്നിവരെയാണ് ആക്രമിച്ചത്. പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനൽഗ്ലാസ് തല കൊണ്ട് പൊട്ടിച്ചതിൽ 1000 രൂപയുടെ നഷ്ടം സംഭവിച്ചു. പ്രതിക്കെതിരെ പൊലീസിനെ ആക്രമിച്ചതിന് കേസെടുത്തു.
Reactions

Post a Comment

0 Comments