കാഞ്ഞങ്ങാട് : വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ എട്ടര ലക്ഷം രൂപ തട്ടിയ നീലേശ്വരം പാലക്കാട്ടെ ഉല്ലാസ് കുഞ്ഞമ്പുവിനെതിരെ ഒരു കേസ് കൂടി റജിസ്ട്രർ ചെയ്തു. ഇന്നലെ ബംഗ്ളുരു എയർ പോർട്ടിൽ നിന്നും ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെയാണ് ഇന്ന് ബേക്കൽ പൊലീസ് ഒരു കേസ് കൂടി റജിസ്ട്രർ ചെയ്തത്. പനയാൽ ദേവൻ പൊടിച്ച പാറയിലെ എം.ദേവ കുമാരൻ്റെ 26 പരാതിയിലാണ് കേസ്. ഫിൻലാൻ്റിൽ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്, 2023 ൽ സ്വന്തം അക്കൗണ്ടിൽ നിന്നും പിതാവിൻ്റെ അക്കൗണ്ടിൽ നിന്നും നേരിട്ടും പണം നൽകുകയായിരുന്നു.
0 Comments