Ticker

6/recent/ticker-posts

മംഗൽപാടി പഞ്ചായത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കാസർകോട്:
മംഗൽപാടി പഞ്ചായത്തിൽ  മുസ്ലിം ലീഗ് സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പഞ്ചായത്ത് 24-ാം വാർഡായ മണിമുണ്ടയിൽ ലീഗ് സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചിരുന്ന സമീനയാണ് എതിർ സ്ഥാനാർത്ഥികളില്ലാത്തതിനാൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്ന ഈ വാർഡിൽ ബിജെപിയും സിപിഎമ്മും തുല്യ ശക്തികളാണെന്നു പറയുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു സമീന.
നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായി വെള്ളിയാഴ്‌ച വരെ സമീനയും ഡമ്മിയും മാത്രമേ പത്രിക സമർപ്പിച്ചിരുന്നുള്ളു.
Reactions

Post a Comment

0 Comments