കാഞ്ഞങ്ങാട് : പെരിയ കല്യോട്ട് തോക്ക് കണ്ടെത്തി. കാട് മൂടി കിടക്കുന്ന പറമ്പിൽ നിന്നും ഇന്ന്വൈകീട്ടാണ് തോക്ക് കണ്ടെത്തിയത്. 6 മണിയോടെ ബേക്കൽ എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽപൊലീസ് സ്ഥലത്തെത്തി നാടൻ തോക്ക് കസ്റ്റഡിയിലെടുത്തു. പെരിയ ഉദയപുരം പബ്ലിക് റോഡിൽ വടക്ക് വശത്തുള്ള ഇറിഗേഷൻ വകുപ്പിൻ്റെ റെയിൻ ഗേജ് സ്റ്റേഷൻ്റെ ഒഴിഞ്ഞ കാട് മൂടിയ സ്ഥലത്ത് രണ്ട് കഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഹോസ്ദുർഗ് എക്സൈസ് ചാരായം കണ്ടെത്തുന്നതിനിടെയാണ് കല്യോട്ട് തോക്ക് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. മുൻപ് സംഘർഷമുണ്ടായ മേഖല എന്ന നിലയിൽ തോക്ക് കണ്ടെത്തിയ സംഭവം പൊലീസ് ഗൗരവത്തോടെയാണെടുക്കുന്നത്. ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു.
0 Comments