Ticker

6/recent/ticker-posts

ട്രെയിനിൽ കയറാൻ ശ്രമിക്കവെ രണ്ട് പേർ മൂന്ന് ബാഗ് ലഹരി വസ്തുക്കളുമായി ഹോം ഗാർഡിൻ്റെ പിടിയിൽ

കാസർകോട്:ട്രെയിനിൽ കയറാൻ ശ്രമിക്കവെ രണ്ട് പേർ മൂന്ന് ബാഗ് ലഹരി വസ്തുക്കളുമായി ഹോം ഗാർഡിൻ്റെ പിടിയിലായി.
ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഹോം ഗാർഡ് മാരെ നിയമിച്ചിരുന്നു. ട്രെയിനുകളിൽ ലഹരി ഉപയോഗം തടയുക സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്തുക എന്നതിന്റെ ഭാഗമായി മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് മാരായ പി.കെ. ജയൻ വി.  പ്രവീൺകുമാർ എന്നിവർ ചേർന്ന് മഞ്ചേശ്വരം റെയിൽവേ ഫ്ലാറ്റ്ഫോമിൽ വച്ച് കേരളത്തിൽ നിരോധിച്ച പാൻ മസാല ശേഖരം പിടികൂടുകയായിരുന്നു.
 യാത്രക്കാരായ തിരൂർ, കണ്ണൂർ സ്വദേശികളിൽ നിന്നാണ് പിടികൂടിയത് വിവരം റെയിൽവേ പൊലീസിൽ അറിയിക്കുകയും  മഞ്ചേശ്വരം പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കാടാമ്പുറ കിഴക്കെ പുറത്ത് സൗക്കഞ്ഞലി 43,കണ്ണൂർ ചെങ്കളായി കുണ്ടങ്കായി മൊയ്തീൻ 65 എന്നിവരാണ് പിടിയിലായത്. 1632 പാക്കറ്റ് പാൻ മസാലകൾകണ്ടെടുത്തു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments