Ticker

6/recent/ticker-posts

കൊടവലത്ത് കുളത്തിൽ വീണത് ഒരു വയസ് പ്രായമായ പെൺപുലി

കാഞ്ഞങ്ങാട് : മാവുങ്കാൽകോട്ടപ്പാറ കൊടവലത്ത് ഇന്നലെ വൈകീട്ട് കുളത്തിൽ വീണത് പെൺ പുലി. ഒരു വയസ് പ്രായമുള്ള പെൺ പുലിയാണെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ഉത്തരമലബാറിനോട് പറഞ്ഞു. കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസിൽ ഉള്ള പുലിയെ ഇന്ന് രാവിലെ കണ്ണൂരിൽ നിന്നു മെത്തിയ മൃഗ ഡോക്ടർ ഉല്ലാസ് റാവുത്തർ പരിശോധിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആളുകൾ വരുന്നത് പുലിക്ക് അസ്വസ്ഥത ഉളവാക്കുന്നതിനാൽ പൂർണമായും കർട്ടൻ സ്ഥാപിച്ച് മറച്ചാണ് പുലിയെ സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് തന്നെ പുലിയെ ഉൾകാട്ടിലെത്തിച്ച് തുറന്ന് വിടാനാണ് സാധ്യത. കുളത്തിൽ നിന്നും പുലിയെ നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസപ്പെട്ടാണ് ഓഫീസർ രാഹുലിൻ്റെ നേതൃത്വത്തിൽ മറ്റ് ഉദ്യോഗസ്ഥരും കൂട്ടിലാക്കി
പുറത്തെത്തിച്ച് സുരക്ഷിതമാക്കിയത്.
Reactions

Post a Comment

0 Comments