Ticker

6/recent/ticker-posts

ചാടിക്കയറുന്നതിനിടെ യുവതി ട്രെയിനിൽ നിന്നും തെറിച്ചു വീണു സംഭവം കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട് :ചാടിക്കയറുന്നതിനിടെ യുവതി ട്രെയിനിൽ നിന്നും തെറിച്ചു വീണു. യുവതി പ്ലാറ്റ്ഫോമിലേക്ക് തെറിച്ചു വീണതോടെ മറ്റ് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു.
 സംഭവം ഇന്ന് രാവിലെ 9 മണിയോടെ കാഞ്ഞങ്ങാട്ടാണ്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിൽ കയറാനുള്ള ശ്രമത്തിനിടെ യുവതി തെറിച്ചു വീഴുകയായിരുന്നു. കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവെ പിടിവിട്ട് വീഴുകയായിരുന്നു. മറ്റ് യാത്രക്കാരും തൊട്ടടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷക്കെത്തി. ചെറിയ പരിക്കേയുള്ളൂ. യുവതി ഇതേ ട്രെയിനിൽ യാത്ര തുടർന്നു.
Reactions

Post a Comment

0 Comments