Ticker

6/recent/ticker-posts

കാസർകോട്ട് ഗാനമേളക്കെത്തിയത് ആയിരക്കണക്കിന് ആളുകൾ, നിരവധി പേർ കുഴഞ്ഞുവീണു, ലാത്തിച്ചാർജ്, പൊലീസുകാരടക്കം കാട്ടിനുള്ളിൽ കുഴിയിൽ വീണു

കാസർകോട്: ഗാനമേളയ്ക്കിടയിൽ തിക്കും തിരക്കിലും  ബോധം കെട്ട് വീണ് നിരവധിപേർക്ക്  പരിക്ക്.
ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി.
യുവജന കൂട്ടായ്‌മയായ 'ഫ്രീ' യുടെ നേതൃത്വത്തിൽ  നുള്ളിപ്പാടിയിൽ നടത്തിയ ഗാനമേളക്കിടയിലാണ് ശ്വാസം കിട്ടാതെ നിരവധി പേർ കുഴഞ്ഞുവീണത്. ഇന്ന്
രാത്രി 8:30 മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഗായകനും വ്ളോഗറുമായ ഹനാൻ ഷാ ആണ് സമാപന ദിവസമായ ഞായറാഴ്ച്ചത്തെ മുഖ്യാതിഥി. ഇദ്ദേഹത്തെ കാണാനും പാട്ടുകൾ കേൾക്കാനുമാണ് സ്ത്രീകളും കുട്ടികൾ അടക്കമുള്ള  ആൾക്കാർ നുള്ളിപ്പാടി ഗ്രൗണ്ടിൽ ഒത്തുകൂടിയത്.
ഇതിനിടയിൽ ആയിരുന്നു ആകസ്മിക സംഭവം ഉണ്ടായത്. ലാത്തി വീശി ആളുകളെ വിരട്ടവെ പ്രദേശത്തെ കുറ്റിക്കാട്ടിലെ കുഴിയിലേക്ക് പൊലീസുകാരടക്കം വീണെങ്കിലും പരിക്കില്ല. പലർക്കും ലാത്തിയടിയേറ്റു. പരിപാടി പൊലീസ് നിർത്തിവെപ്പിച്ച ശേഷമായിരുന്നു പൊലീസ് നടപടി.
Reactions

Post a Comment

0 Comments