കാസർകോട്:നുള്ളിപ്പാടിയിൽ
ഗാനമേളക്കിയുടെ സംഘർഷം
സംഘാടകർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു.
സംഘാടകരായ അഞ്ചുപേർക്കെതിരെയാണ് കേസ് .
പോലീസ് മുന്നറിയിപ്പ് അവഗണിച്ചതിനും
മനുഷ്യജീവനും
പൊതുജന സുരക്ഷയ്ക്കും
അപകടം ഉണ്ടാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു വെന്നാണ് എഫ്ഐആറിൽ പറയുന്നത്.
3000 പേർക്കുള്ള അനുമതിയാണ് പൊലീസ് നൽകിയത്.
എന്നാൽ 10000ത്തിൽ അധികം ആളുകളെ പരിപാടിയിൽ പങ്കെടുപ്പിച്ച് എന്നും എഫ്ഐആറിൽ പറയുന്നു.
കാസർകോട് ഫ്ലീ എന്ന പേരിൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫെസ്റ്റിന്റെ കലാപരിപാടിക്കിടെയാണ് ജനത്തിരക്കിൽ സംഘർഷം ഉണ്ടായത്.
0 Comments