Ticker

6/recent/ticker-posts

പരിശോധിക്കുകയായിരുന്ന യുവാവിനെ വനിത ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടി തെറിപ്പിച്ചു, പരിക്ക്

കാസർകോട്: ഡോക്ടർ
പരിശോധിക്കുകയായിരുന്ന യുവാവിനെ വനിത 
ഡോക്ടറുടെ ദേഹത്തേക്ക് 
ചവിട്ടി തെറിപ്പിച്ചു. ഡോക്ടർക്ക് പരിക്കേറ്റു. കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ ആണ് സംഭവം. കാഷ്വാലിറ്റിയിൽ ഷിഹാബ് എന്ന ആളെ മെഡിക്കൽ ഓഫീസറായ ഡോ. എം. എസ്. സ്നേഹ 27 പരിശോധിക്കവെ കാഷ്വാലിറ്റിയിലേക്ക് വന്ന പ്രതി ഷിഹാബിൻ്റെ പുറത്തേക്ക് ചവിട്ടി . ചവിട്ടേറ്റ ഷിഹാബ് ഡോക്ടറുടെ ദേഹത്തേക്ക് മറിഞ്ഞു വീണു. യുവാവ് ഇരുന്ന കസേര ഡോക്ടറുടെ കാലിൽ വീണും പരിക്ക് പറ്റി. ഡോക്ടറുടെ പരാതിയിൽ ഷാനിദ് എന്ന ആൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും ഡോക്ടറെ പരിക്കേൽപ്പിച്ചതിനുമാണ് കേസ്.
Reactions

Post a Comment

0 Comments