കാസർകോട്:ബൊലെറോ ജീപ്പിൽ കടത്തുകയായിരുന്ന രണ്ടര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പ്രതികൾക്ക് രണ്ട് വർഷം വീതം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 2020 ആഗസ്റ്റ് ഒന്നിന് മംഗലാപുരം - കാസർകോട് ദേശീയ പാതയിലെ കറന്തക്കാട് നിന്നും കാസർകോട് സബ്ബ്ഇൻസ്പെക്ടറായിരുന്ന വിനോദ്കുമാർ ,വനിതാ എസ് ഐ രൂപ മധുസൂദനൻ ,പൊലീസുകാരായ അശോകൻ ,അനൂപ് എന്നിവർ ചേർന്ന് ബോലെറോ ജീപ്പിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ. കണ്ണൂർ മട്ടന്നൂരിൽ വായംതൊട് റഫ്ഷാന ക്വാർട്ടേർസിൽ താമസിക്കുന്ന റനീസ് 36, മട്ടന്നൂർ ഇല്ലംമൂല, റുമൈസ മൻസിലിൽ മഹ്റൂഫ് 36 എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.
0 Comments