Ticker

6/recent/ticker-posts

അണിഞ്ഞൊരുങ്ങാൻ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വെ സ് റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന രീതിയില്‍ പത്ത് കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവിലുള്ള റെയില്‍വേ സ്റ്റേഷന്റെ മുന്‍ ഭാഗം മോഡി കൂട്ടുന്നതിനായി അടുത്ത ആഴ്ച മുതല്‍ പ്രധാന കവാടം അടച്ചിടും. നിലവിലുള്ള ടിക്കറ്റ് കൗണ്ടര്‍ വടക്ക് ഭാഗത്തേക്ക് മാറ്റുന്ന പ്രവര്‍ത്തി നടന്ന് വരുന്നു. സ്റ്റേഷന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും ഇന്റര്‍ ലോക്ക് ചെയ്തു.അവ ശേഷിക്കുന്ന സ്ഥലത്ത് കൂടി ഇന്റര്‍ ലോക്ക് പ്രവര്‍ത്തി നടന്ന് വരികയാണ്.രണ്ടാം പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് വശം യത്തീംഖാനയു ടെ മുന്‍ വശമുള്ള സ്ഥലവും ഇന്റര്‍ ലോക്ക് ചെയ്ത് പാര്‍ക്കിംഗിന് സജ്ജമാക്കും.
സ്റ്റേഷന്‍ റോഡിലെ ഓവുചാല്‍ നിര്‍മാണ പ്രവര്‍ത്തിയു ടെയും സ് റ്റേഷന്‍ റോഡ് വീതി കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതി ന്റെയും പ്രവര്‍ത്തനങ്ങളും ഇ പ്പോള്‍ നടന്ന് വരുന്നുണ്ട്. ഒന്നും രണ്ടും പ്ലാറ്റ് ഫോമുക ളെ ബന്ധിപ്പിക്കുന്ന രണ്ടാം മേല്‍നടപ്പാലത്തിന്റെ പ്രവര്‍ത്തിയും ആരംഭിച്ച് കഴിഞ്ഞു. പ്ലാറ്റ് ഫോമില്‍ പ്ര വേശിക്കാതെ തന്നെ പൊതു ജനങ്ങള്‍ക്ക് നടന്ന് പോകുവാനുള്ള സൗകര്യവും ഈ മേല്‍പാലത്തിലുണ്ടാവും.
സ് റ്റേഷനിലേക്കുള്ള പ്രധാന പ്ര വേശന കവാടം അടക്കുമ്പോള്‍ രണ്ട് ഭാഗത്തും പ്രത്യേക പ്ലാറ്റ് ഫോമില്‍ കടക്കാനുള്ള പ്ര ത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പ്രധാന വെയിറ്റിംഗ് ഹാള്‍ അടച്ചിടു മ്പോള്‍ സ്റ്റേഷന്റെ വടക്ക് വശത്തുള്ള സ്ത്രീകളുടെ വെയിറ്റിംഗ് ഹാള്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കി സൗകര്യമൊരുക്കും. പണമടച്ച് പ്ര വേശനം നേടുന്ന ഏ.സി വെയിറ്റിംഗ് ഹാളിലും യാത്രകാര്‍ക്ക് കാത്തിരിപ്പിനാവശ്യമായ സൗകര്യമുണ്ട്.
Reactions

Post a Comment

0 Comments