കാഞ്ഞങ്ങാട് : കുടുംബത്തെ പോറ്റാൻ രാവിലെ തെങ്ങ് കയറുന്ന സ്ഥാനാർത്ഥി ഉച്ചക്ക് പ്രചരണ ചൂടി ലേക്ക് കടക്കും. അജാനൂർ പഞ്ചായത്തിൽ മുട്ടുന്തല 21 ആം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ കെ.അഹമ്മദ് നദീർ തെങ്ങ് കയറ്റ തൊഴിലാളിയാണ്. വർഷങ്ങളായി ഈ ജോലി ചെയ്താണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. തെങ്ങ് കയറ്റ ജോലി ഇല്ലാത്ത സമയത്ത് വീട് നിർമ്മാണ ജോലിക്ക് പോകും. ചെത്ത് കല്ലുകൾ ചുമരിലേറ്റി കെട്ട് ജോലിക്കാർക്ക് എത്തിച്ചു നൽകും. അപകടാവസ്ഥയിലായതെങ്ങുകൾ മുറിച്ചുനൽകും. യൂത്ത് ലിഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻ്റ് കൂടിയായ നദീറിനെയാണ് മുട്ടുന്തല വാർഡിൽ ഇക്കുറി യു.ഡി.എഫ് അംഗത്തിനിറക്കിയിരിക്കുന്നത്. പണിക്ക് പോയില്ലെങ്കിൽ അടുപ്പ് പുകയില്ല. അത് കൊണ്ട് രാവിലെ തെങ്ങ് കയറാൻ പോകും. ഉച്ചയോടെ തിരിച്ചെത്തി സഹപ്രവർത്തകർക്കൊപ്പം വോട്ടഭ്യർത്ഥിച്ച് പ്രചരണത്തിനിറങ്ങും. കഴിഞ്ഞതവണ ലീഗ് ജയിച്ച വാർഡാണെങ്കിലും ഇത്തവണ വാർഡ് വിഭജനത്തിൽ ഇരുമുന്നണികളും ബലാബലത്തിലാണ്. അത് കൊണ്ട് തന്നെ നദിറിലൂടെ വാർഡ് നിലനിർത്താനാകുമെന്ന പ്രതീക്ഷയി ലാണ് ലീഗ്. സ്ഥാനാർത്ഥിയുടെ ഭാര്യഅമീറ . മക്കൾ :നിദ ഫാത്തിമ, മുഹമ്മദ്സൈൻ,അസാൻ അബ്ദുള്ള.
0 Comments