Ticker

6/recent/ticker-posts

എം.കെ.ബാലകൃഷ്ണൻ അതിയാമ്പൂര് നിര്യാതനായി

കാഞ്ഞങ്ങാട് :എം.കെ.ബാലകൃഷ്ണൻ അതിയാമ്പൂര് 74 നിര്യാതനായി.ഇന്ന് പുലർച്ചെ ഹൃദയ ആഘാതത്തെ തുടർന്ന് ആണ് മരണം.
ഗ്രാമവികസന വകുപ്പ് മുൻ  ക്ലാർക്ക്  കേരളത്തിലെ വിവിധ നാടക ഗ്രൂപ്പിൽ പ്രധാന വേഷം കൈകാര്യം ചെയ്ത്   നാടക  ആസ്വാദകരുടെ ആരാധകനും  കാഞ്ഞങ്ങാട് കാകളി നാടക സംഘത്തിൻ്റെ  സ്ഥിരം അഭിനേതാവുമായിരുന്നു .  അതിയാമ്പൂർ ബാലബോധിനി വായനശാല ഭരണസമിതി അംഗം  അതിയാമ്പൂർ മക്കാക്കോടൻ തറവാട് ദീർഘകാലം പ്രസിഡന്റ് സ്ഥാനം തുടങ്ങി കലാ,സാംസ്കാരിക , രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അതിയാമ്പൂർ മക്ളിക്കോട്ട് വീട്ടിലെ പരേതരായ  കെ. കേളു മണിയാണിയുടെയും  പാറുഅമ്മയുടെയും മകനാണ്.
 ഭാര്യ രാധ. സഹോദരങ്ങൾ:  എം ലക്ഷ്മി (അതിയാമ്പൂര്) എം. ശാരദ( അതിയാമ്പൂര്) എം. കെ. രാധ ( ചെന്നൈ) എം.  കെ. ഗംഗാധരൻ
( ചെന്നൈ)എം. കെ. ശ്രീലത( പയ്യനുർ) പരേതയായ എം. ദേവകി
മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലുള്ള മൃതദേഹം വൈകുന്നേരം 5. 30 ന് അതിയാമ്പൂർ വായനശാലയിൽ പൊതു ദർശനത്തിന് 
വെക്കും.
ശേഷം വീട്ടിലെത്തിച്ച് എട്ടുമണിക്ക് മേലാംങ്കോട്ട് പൊതുശ്മശാനത്തിൽ  സംസ്ക്കാരം.
Reactions

Post a Comment

0 Comments