കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ മൽസരിക്കുന്ന അഞ്ച് സീറ്റുകളിലും ഐ.എൻ.എൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 15 കവ്വായിയിൽ ലത ബാലകൃഷ്ണൻ ആണ് സ്ഥാനാർത്ഥി. വാർഡ് 27 പടന്നക്കാട് ജനറൽ വാർഡിൽ എൽ. സുലൈഖ സ്ഥാനാർത്ഥിയായി .വാർഡ് 31 കരുവളത്ത് ഹസീന ഷരീഫ് ആണ്. വാർഡ് 34 ഒഴിഞ്ഞവളപ്പ് അബൂബക്കർ കണക്കപിള്ളയാണ് സ്ഥാനാർത്ഥി. വാർഡ് 35 പുഞ്ചാവിയിൽ നദീർ പുഞ്ചാവി മൽസരിക്കും.27 ൽ മൂന്ന് പേരുകൾ ഉയർന്നു വന്നതിനെ തുടർന്ന് ദിവസങ്ങളായി തർക്കം നിലനിന്നത് പ്രഖ്യാപനം വൈകിപ്പിച്ചു. ഇന്നലെ ഐ.എൻ.എൽ പാർലമെൻ്റ് പാർട്ടിയോഗം ചേർന്ന് സുലൈഖയെ മൽസരരംഗത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിലെ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള, സുലൈഖയുടെയും ഷെറിൻ്റെയും പേരുകൾ ശാഖാ കമ്മിറ്റി മേൽ കമ്മറ്റിക്ക് കൈമാറി. ബിൽ ടെക് പിൻമാറാൻ തയാറാവാതെ വന്നതോടെയായിരുന്നു തീരുമാനം മേൽ കമ്മിറ്റിക്ക് വിട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ആദ്യമായി വനിത പ്രാധിനിത്യത്തോടെ നേരത്തെ സുലൈഖ അംഗമായിരുന്നു. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരാണ് സുലൈഖയുടെത്.
0 Comments