Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ട് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു.
നഗരസഭാ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ റെയ്ഡിൽ അരിമല ഹോസ്പിറ്റൽ റോഡിലെ വീട്ടിൽ നിന്നും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഡിസ്പോസിബിൾ ഗ്ലാസ്, ക്യാരി ബാഗ് എന്നിവയും ഉൾപ്പെടെ പിടിച്ചെടുത്തു.  532 കിലോ തൂക്കം വരുന്ന ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് രഹസ്യവിവരത്തെ തുടർന്ന് പിടിച്ചെടുത്തത്. നഗരസഭാ സെക്രട്ടറി എം.കെ.ഷിബുവിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.മനോഹരൻ, കെ.പി.രചന, നിമിഷ കുളങ്ങര, കെ.സുജന എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments