കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ആറ് യുവാക്കൾ പൊലീസ്
പിടിയിൽ. ഇവർക്കെതിരെ കേസെടുത്ത ശേഷം വിട്ടയച്ചു. മൊഗ്രാൽ പുത്തൂർ കട വിൽ ഇന്നലെ രാത്രി കഞ്ചാവ് ബീഡി വലിച്ച മൂന്ന് പേരെ കാസർകോട് പൊലീസ് പിടികൂടി. മേൽപ്പറമ്പ്, ചളിയംകോട് ഭാഗത്തെ യുവാക്കളാണ് പിടിയിലായത്. ബ്ളാർക്കാട് പൊതു സ്ഥലത്ത് രാത്രി കഞ്ചാവ് വലിച്ച രണ്ട് പേരെയും പിടികൂടി. ഏരിയാൽ സ്വദേശികളാണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസ് ഒരാളെയും കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പിടികൂടി.
0 Comments