Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശി നാല് കാറുകൾ കൂടി തട്ടിയെടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്വദേശി ഷംസുദീൻ
 നാല് കാറുകൾ കൂടി തട്ടിയെടുത്തു. തുടർച്ചയായി ആറ് വാഹനങ്ങൾ തട്ടിയെടുത്തതിന് കേസുകൾ റജിസ്ട്രർ ചെയ്തു. മുട്ടത്തൊടി എരുതും കടവിലെ യു.എം. ഫാത്തിമത്ത് ഷെരീനയുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. യുവതിയുടെ സ്വിഫ്റ്റ് കാർ, ബലെനോ കാറും ബന്ധുവായ ജുനൈദിൻ്റെ ബലെനോ കാറും ഥാർ ജീപ്പും താത്ക്കാലികമായി ഉപയോഗിക്കാൻ വാങ്ങി തിരിച്ചു നൽകുന്നില്ലെന്നാണ് പരാതി. ഷംസുദീനെതിരെ കഴിഞ്ഞ ദിവസം കാസർകോട് പൊലീസ് മറ്റൊരു കേസും എടുത്തിരുന്നു. വാടകക്ക് വാങ്ങിയ ഥാർ ജീപ്പ് മറ്റൊരാൾക്ക് പണയപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലായിരുന്നു. റെയിൽവെയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് മറ്റൊരു വാഹനം തട്ടിയെടുത്തതിന് പ്രതിക്കെതിരെ നേരത്തെയും കേസുണ്ട്.
Reactions

Post a Comment

0 Comments