Ticker

6/recent/ticker-posts

സമയം കഴിഞ്ഞും പത്രിക സ്വീകരിച്ചതായി ആരോപിച്ച് കാഞ്ഞങ്ങാട് നഗരസഭയിൽ ബഹളം

കാഞ്ഞങ്ങാട് :സമയ പരിധി കഴിഞ്ഞും പത്രിക സ്വീകരിച്ചതായി ആരോപിച്ച് കാഞ്ഞങ്ങാട് നഗരസഭയിൽ ബഹളം. റിട്ടേണിംഗ് ഓഫീസർ പത്രിക വാങ്ങിയതോടെ യു.ഡി എഫ് പ്രവർത്തകർ പ്രതിഷേധമുയർത്തി. വിവരമറിഞ്ഞ് പുറത്ത് നിന്നും ഇടതു മുന്നണി പ്രവർത്തകർ എത്തിയതോടെ കയ്യാങ്കളിയായി. സംഘർഷമായതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസുമായി യു.ഡി എഫ് നേതാക്കൾ ബഹളമായി. പൊലീസ് എല്ലാവരെയും സ്ഥലത്ത് നിന്നും നീക്കിയിട്ടുണ്ട്. ഇന്ന് സമയ പരിധികഴിഞ്ഞ 3 മണിക്ക് ശേഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചെന്നാണ് യു.ഡി എഫ് പ്രവർത്തകർ പറയുന്നത്. എന്നാൽ സ്ഥാനാർത്ഥി 3 മണിക്ക് മുൻപെ ടോക്കൺ വാങ്ങിയതിനാലാണ് പത്രിക സ്വീകരിച്ചതെന്ന് അധികൃതർ പറയുന്നു.
Reactions

Post a Comment

0 Comments