Ticker

6/recent/ticker-posts

മദ്യപിച്ച് സ്കൂട്ടറിൽ മൂന്ന് പേർ രണ്ട് പേർ അറസ്റ്റിൽ ഒരാൾ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :മദ്യപിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച മൂന്ന് പേരിൽ രണ്ട് പേർ അറസ്റ്റിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സംഘം പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപെടുത്താൻ ശ്രമിച്ചതിന് കേസെടുത്തു. ഇന്ന് പുലർച്ചെ 2 മണിക്ക് ഉദിനൂർ റെയിൽവെ ഗേറ്റിനടുത്താണ് സംഭവം. എട്ടിക്കുളം സ്വദേശികളായ അനസ് 37 , ആനന്ദകൃഷ്ണൻ 45 എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട അബ്ബാസിനെതിരെ കേസെടുത്തു. മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ചതിനും ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ചതിനും അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ അറസ്റ്റിന് വഴങ്ങാതിരിക്കുകയും പൊലീസിനെതള്ളി മാറ്റി യൂണിഫോമിൻ്റെ ലൈൻ യാർഡിൽ പിടിച്ചു വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചതായാണ് കേസ്. തുടർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments