Ticker

6/recent/ticker-posts

ട്രെയിനിൽ ഉറങ്ങി കിടന്ന യാത്രക്കാരൻ്റെ മൊബൈൽ കവർന്നു, പ്രതിയെ മിനിറ്റുകൾക്കകം പിടികൂടി പൊലീസ്

കാഞ്ഞങ്ങാട് :ട്രെയിനിൽ ഉറങ്ങി കിടന്ന യാത്രക്കാരൻ്റെ മൊബൈൽ ഫോൺ കവർന്നു. പ്രതിയെ മിനിറ്റുകൾക്കകം പിടികൂടി റെയിൽവെ പൊലീസ്. കാസർകോട് ബംബ്രാണി സ്വദേശി ഹാഷിമിൻ്റെ മൊബൈൽ ഫോണാണ് രാത്രി ഒക്കെ എക്സ്പ്രസിൽ നിന്നും കവർന്നത്. എ1 കോച്ചിൽ എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് വരുന്നതിനിടെയാണ് മോഷണം നടന്നത്. എന്തോ അനക്കം കേട്ട് ഞെട്ടി ഉണർന്ന് നോക്കിയപ്പോൾ ഫോൺ കാണാനില്ല ഉടനെ റെയിൽവെ പൊലീസിൻ്റെ സഹായം തേടി. സമയം പാഴാക്കാതെ ഡ്യൂട്ടിയിലുണ്ടായ പൊലിസുകാർ കംപാർട്ടുമെൻ്റ് അരിച്ചു പെറുക്കിയാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് കന്യാകുമാരി കുറുമ്പന അന്തോണിയ സ്ട്രീറ്റിലെ ഇ. സുരേഷ് 47 ആണ് പിടിയിലായത്. പ്രതിയെ കണ്ണൂർ റെയിൽവെ പൊലീസിന് കൈമാറി. തൃക്കരിപ്പൂർ സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ ഷംസീർ, സിവിൽ ഓഫീസർ പെരിങ്ങോം സ്വദേശിനി മൻസൂറ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നഷ്ടപെട്ട ഫോൺ തിരികെ കിട്ടാൻ കാരണം പൊലീസുദ്യോഗസ്ഥരുടെ തക്ക സമയത്തുള്ള ഇടപെടലാണെന്ന്
എം. എസ്. എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായ ഹാഷിം പറഞ്ഞു.
Reactions

Post a Comment

0 Comments