കാഞ്ഞങ്ങാട് : സ്ഥാനാർത്ഥികളുടെ ബാഹുല്യവും സ്ഥാനാർത്ഥിയാകാനുള്ള രൂക്ഷമായതർക്കവും മൂലം അനിശ്ചിതത്വത്തിലായിരുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ നാല് വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻസിപ്പൽ വാർഡായ 45 ൽ ചന്ദ്രൻ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കി. അദ്ദേഹം കോൺഗ്രസ് വാർഡ് പ്രസിഡൻ്റാണ്. ഇവിടെ നാരായണ മാരാർ അടക്കം സ്ഥാനാർത്ഥിയാവാൻ രംഗത്ത് വന്നിരുന്നു. യു.ഡി എഫ് ശക്തി കേന്ദ്രമായ വാർഡിൽ കഴിഞ്ഞതവണ ബി.ജെ.പി അട്ടിമറി വിജയം നേടിയിരുന്നു. വാർഡ് 28 തീർത്ഥങ്കര ബാലകൃഷ്ണൻ മാടായിയെ പ്രഖ്യാപിച്ചു. വാർഡ് 21 മധുരം കൈയിൽ അനിൽ വാഴുന്നോറൊടിയാണ് സ്ഥാനാർത്ഥി. വാർഡ് 19 പനങ്കാവ് ഡോ:വിവേക് സുധാകരകൻ സ്ഥാനാർത്ഥിയാവും. ഇന്നലെ കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് കോർകമ്മിറ്റിയാണ് തർക്കമുള്ള വാർഡിൽ സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ഡി. സി. സി ക്ക് പട്ടിക കൈമാറി. ഈ നാല് വാർഡുകളിൽ തർക്കം പരിഹരിക്കാനാവാത്തത് മൂലം 29 വാർഡുകളിലും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുകയായിരുന്നു. മൂന്ന് തവണ കോർകമ്മിറ്റി ചേർന്ന ശേഷമാണ് തീരുമാനമെടുക്കാന്ന യത്. ഇതോടെ 29 ൽ 27 വാർഡുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളായി. രണ്ട് വാർഡുകളിൽ കോൺഗ്രസിൽ സ്ഥാനാർത്ഥിയാവാൻ ആളുമില്ല തർക്കവുമില്ലെന്ന നിലയിലാണ്. സി. പി. എമ്മിന് സ്വാധീനമുള്ള വാർസ് 20 മോനാച്ചയിലും ബി.ജെ.പിക്ക് സ്വാധീനമുള്ള 10വാർഡ് പത്ത് എസി നഗറുമാണിത്.
0 Comments