Ticker

6/recent/ticker-posts

അർദ്ധരാത്രി പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ പുത്തൻ കാർ ഡിവൈഡറിൽ ഇടിച്ചു

കാസർകോട് :അർദ്ധരാത്രിയിൽ പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ ഓടിച്ചു പോയ പുത്തൻ കാർ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെട്ടു. മൊഗ്രാൽ പുത്തൂർ കടവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ വച്ച് രാത്രി 1.15 മണിയോടെ അമിത വേഗതയിൽ വന്ന കാറിനെ പൊലീസ് കൈകാണിച്ചു. എന്നാൽ കാർ നിർത്തിയില്ല. റജിസ്ട്രേഷൻ ആവാത്ത കാർ ഒരു കിലോമീറ്റർ സഞ്ചരിച്ച് ദേശീയ പാതയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ പൊലീസ് ക്രെയിൻ ഉപയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന ചൂരിയിലെ ടി.കെ.ഉമ്മർ ഫലഹ് ഇംറാനെ 22 തിരെ കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments