കാസർകോട്:ഭക്ഷണം
കഴിക്കുന്നതിനിടെ ഛർദ്ദിച്ചതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിലെത്തിച്ച
യുവാവ് മരിച്ചു. ബായാർ ചെർളയിലെ ജയയുടെ മകൻ പ്രശാന്ത് 31 ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദിക്കുകയും ഈ സമയം മൂക്കിൽ കൂടിയും വായയിൽ കൂടിയും രക്തം വരുന്നത് കണ്ടാണ് ആശുപത്രിയിലെത്തിച്ചത്. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments