കാസർകോട്:കൂലി വേല ചെയ്ത് ഉപജീവനം നടത്തുന്ന വേങ്ങത്തടുക്കയിലെ സുരേഷിന്റെ സത്യസന്ധതക്ക് ആദൂർ പൊലീസിന്റെ ആദരം. ഇന്ന് രാവിലെ പണിക്ക് പോകുന്ന സമയം മുള്ളേരിയയിൽ നിന്നും സുരേഷിന് ഒരു പവനോളം തൂക്കം വരുന്ന സ്വർണ മാല കളഞ്ഞു കിട്ടി. സുരേഷ് തനിച്ചായിരുന്നു ജോലിക്ക് പോയിരുന്നത്. ആൾ തിരക്കില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്ത് വെച്ചാണ് മാല വീണു കിട്ടിയത്. ലക്ഷങ്ങൾ വിലവരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയ സമയത്ത് സത്യസന്ധത കൈമുതലാക്കിയ സുരേഷ് മാല നഷ്ടപ്പെട്ടവന്റെ വേദനയെ സ്വന്തം വേദനയായി കണ്ട് നേരെ ആദൂർ പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി.പോയി . ഇൻസ്പെക്ടർ വിഷ്ണു പ്രസാദിനെ കണ്ട് കാര്യം പറഞ്ഞ് സ്വർണം സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇൻസ്പെക്ടറും സ്റ്റേഷനിൽ ഉണ്ടായ മറ്റ് പൊലീസുകാരും സുരേഷ് ചെയ്ത സത്യസന്ധമായ പ്രവർത്തിയെ അഭിനന്ദിച്ചു. ഇതിനിടയിൽ മാല നഷ്ടപ്പെട്ട പരാതിയുമായി ബെള്ളൂർ സ്കൂളിലെ അധ്യാപി ശ്രീരേഖയും അധ്യാപകരും സ്റ്റേഷനിൽ എത്തി. സ്വർണം ശ്രീരേഖടേത് തന്നെ എന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. ഉടമയെ ആഭരണം ഏൽപ്പിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലായിരുന്നു സുരേഷ്. നന്മകളും, മൂല്യങ്ങളും നഷ്ടപ്പെടുന്ന സമൂഹത്തിൽ സുരേഷിനെ പോലുള്ളവരുടെ സത്യസന്ധമായ പ്രവർത്തി സമൂഹത്തിന് മാതൃകയാണെന്ന് പൊലീസ് ഇൻസ്പെക്ടർ വിഷ്ണു പ്രസാദ് പറഞ്ഞു. പി. ആർ. ഒ ജെയിംസ്, എസ്.ഐ മാരായ സതീഷ്, തമ്പാൻ, ജോൺ, റെജികുമാർ,മധു, അജ്മൽ തുടങ്ങിയവർ സുരേഷിന്റെ പ്രവർത്തിയെ അനുമോദിച്ചു.
0 Comments