അടക്കപറിക്കുന്നതിനിടെ കവുങ്ങിൻ്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
November 16, 2025
നീലേശ്വരം : അടക്കപറിക്കുന്നതിനിടെ കവുങ്ങിൻ്റെ മുകളിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. ഉച്ചക്കാണ് അപകടം.
മടിക്കൈ പള്ളത്ത് വയലിലെ കൊട്ടൻ 62 ആണ് മരിച്ചത്. അബദ്ധത്തിൽ കവുങ്ങിൽ നിന്നും താഴെ വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിൽ.
നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ: കാർത്യായനി. മക്കൾ: നിധിൻ, നിഖില, നിത്യ. മരുമക്കൾ: സന്തോഷ് പ്രശാന്ത്.
0 Comments