കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിൽ ജേഷ്ഠൻ്റെയും അനുജൻ്റെയും ഭാര്യമാർ ഇടത്-വലത് മുന്നണി സ്ഥാനാർത്ഥികൾ. നഗരസഭ 22 ചതുരക്കിണർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എ. ഭാരതിയെ ഇന്നലെ ചേർന്ന കോൺഗ്രസ് വാർഡ് കമ്മിറ്റി ഐക്യ കണ്ഠേന തീരുമാനിച്ചു. തൊട്ടടുത്ത വാർഡായ 20 മോനാച്ച വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ കെ.രു ഗ്മിണിയെ എൽ.ഡിഎഫ് കൺവെൻഷനിൽ പ്രഖ്യാപിച്ചു. ഭാരതിയുടെ ഭർത്താവ് പി. മധുവിൻ്റെ ജേഷ്ഠൻ കരുണാകരൻ്റെ ഭാര്യയാണ് സി.പി.എം സ്ഥാനാർത്ഥിയായ രുഗ്മിണി . ഇരുവരുടെയും ഭർത്താക്കന്മാർ പാരമ്പര്യമായി കോൺഗ്രസ് കുടുംബമാണ്. ഭാരതിയുടെ സ്വന്തം വീട്ടുകാരും കോൺഗ്രസുകാർ. കയ്യൂർ കാരിയായ രുഗ്മിണി സി.പി.എം പ്രവർത്തകയും മഹിള അസോസിയേഷൻ നേതാവുമാണ്. ഭർത്താവും കുടുംബക്കാരെല്ലാം കോൺഗ്രസുകാരായിട്ടും സി.പി.എം സ്ഥാനാർത്ഥിത്വത്തിന് അത് തടസമായില്ല. രുഗ്മിണിയുടെ ഭർത്താവ് കരുണാകരൻ കോൺഗ്രസ്, ഓട്ടോ തൊഴിലാളിഐ.എൻ.ടി.യു.സി പ്രവർത്തകനായിട്ടും. അടിയുറച്ച കോൺഗ്രസുകാരിയെന്നതുകൊണ്ട് തന്നെ ഭാരതിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടി പ്രവർത്തകരിൽ നിന്നും എതിർപ്പൊന്നു മുണ്ടായിരുന്നില്ല. കഴിഞ്ഞതവണ രണ്ട് വാർഡുകളിലും സി.പി.എം വിജയിച്ചതാണ്. ഭാരതിയിലൂടെ 22ആം വാർഡ് പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. രണ്ട് വാർഡുകളിലെയും ജേഷ്ഠാനുജൻമാരുടെ എതിരാളികളെ ഇരു പാർട്ടികളും പ്രഖ്യാപിച്ചിട്ടില്ല. രണ്ട് പേരും വിജയിച്ചു കയറിയാൽ കാഞ്ഞങ്ങാട് നഗരസഭയിലും ചരിത്രമാവും.
0 Comments