പയ്യന്നൂർ :ഡെൻ്റൽ പ്രാക്ടീസിന് വീട്ടിൽ നിന്നുംപോയ യുവതി
യെ ആന്ധ്രപ്രദേശ് സ്വദേശിക്കൊപ്പം കാണാതായി. ഇന്നലെ രാവിലെ 9.30 ന് വീട്ടിൽ നിന്നും പോയതായിരുന്നു. കോറോം മുത്തത്തി സ്വദേശിനിയായ 24 കാരിയെയാണ് കാണാതായത്. പതിവ് പോലെ ഡെൻ്റൽ പ്രാക്ടീസിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു. ആന്ധ്ര പ്രദേശുകാരനായ സുജിത്തിനൊപ്പം പോയതായി സംശയിക്കുന്നതായി പിതാവ് നൽകിയ പരാതിയിൽ പറഞ്ഞു. പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments