Ticker

6/recent/ticker-posts

നീലേശ്വരം സ്വദേശിയുടെ കാറും ഓട്ടോയും കൂട്ടിയിടിച്ച് തൃക്കരിപ്പൂരിലെ വീട്ടമ്മ മരിച്ചു

പയ്യന്നൂർ :നീലേശ്വരം സ്വദേശിയുടെ കാറും ഓട്ടോയും കൂട്ടിയിടിച്ച് തൃക്കരിപ്പൂർ സ്വദേശിനിയായ  വീട്ടമ്മ മരിച്ചു. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ആണ് അപകടം. ഉടുമ്പുന്തലയിലെ ഖദീജ 50 ആണ് മരിച്ചത്.  ഓട്ടോ
ഡ്രൈവർ കുഞ്ഞിമംഗലം സ്വദേശി എം. അനീഷിന് 38 പരിക്കേറ്റു. അപകടത്തി നിടയാക്കിയ നീലേശ്വരം സ്വദേശി അഭിജിത്തിൻ്റെ കാർ പയ്യന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്തിനെതിരെ ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കേസെടുത്തു. ഉടുംമ്പുന്തലയിലേക്ക് പോവുകയായിരുന്ന ഓട്ടോയിൽ കാർ ഇടിക്കുകയായിരുന്നു. മനപൂർവം കാർ ഇടിപ്പിച്ചെന്നാണ് കേസ്.
Reactions

Post a Comment

0 Comments