Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശി കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : തീർത്ഥാടനത്തിന് പോയ
കാഞ്ഞങ്ങാട് കല്ലൂരാവി
 സ്വദേശിയെ കോഴിക്കോട്
 ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കല്ലൂരാവിലീഗ് ഓഫീസനടുത്ത് താമസിക്കുന്ന അബ്ദുള്ള 83 യാണ് മരിച്ചത്. മടവൂരിലേക്ക് ഏതാനും ദിവസം മുൻപ് തീർത്ഥാടനത്തിന് വീട്ടിൽ നിന്നും പോയതായിരുന്നു. കല്ലായി റെയിൽവെ സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെ 2.30 മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. പന്നിയങ്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ചെമ്മനാട്ടെ അബ്ദുൾ റഹ്മാൻ്റെ മകനാണ്. കല്ലൂരാവി മുണ്ടത്തോട് നേരത്തെ താമസിച്ചിരുന്ന അബ്ദുള്ള അടുത്തിടെയാണ് ലീഗ് ഓഫീസിനടുത്തേക്ക് താമസം മാറിയത്. ബന്ധുക്കൾ കോഴിക്കോട് എത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments