Ticker

6/recent/ticker-posts

ജിബിജി നിധി തട്ടിപ്പ് യുവതിയുടെ പരാതിയിൽ ഒരു കേസ് കൂടി റജിസ്ട്രർ ചെയ്തു

കാഞ്ഞങ്ങാട് : കുണ്ടംകുഴിയിലെ
ജിബിജി നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിൽ ഒരു കേസ് കൂടി ബേഡകം പൊലീസ് റജിസ്ട്രർ ചെയ്തു. പെരിയ പുളിക്കാലിലെ ഗംഗാധരൻ്റെ ഭാര്യ വി. രതി 38 യുടെ പരാതിയിൽ ജിബിജി നിധി ലിമിറ്റഡ്, ഡി. വിനോദ് കുമാറിന് 51 എതിരെയുമാണ് കേസ്. അരലക്ഷം രൂപയായിരുന്നു യുവതി നിക്ഷേപിച്ചത്. ഇതിൽ മൂന്ന് തവണകളായി 6750 രൂപ തിരികെ നൽകി ബാക്കി നൽകിയില്ലെന്ന പരാതിയിലാണ് കേസ്. 2022ലായിരുന്നു പണം നൽകിയത്.
Reactions

Post a Comment

0 Comments