കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറത്ത് കൂട്ടത്തോടെ മത്തി കരക്കടിഞ്ഞു. കിലോ കണക്കിന് മത്തി തിരകൾക്കൊപ്പം കരക്കെത്തിയതോടെ ഇവ പെറുക്കിയെടുക്കാൻ ആളുകൾ ഓടിയെത്തി. കവറുകളും പാത്രങ്ങളുമായെത്തിയ വർകറിക്കാവശ്യമായ മീനുമായാണ് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആഴ്ച ചിത്താരിയിൽ ഉൾപെടെ പ്രതിഭാസമുണ്ടായി. മഴ മാറി മൽസ്യബന്ധനം സജീവമായതോടെ മീൻ വില കുത്തനെ ഇടിഞ്ഞു. കിലോക്ക് മീത്തി വില 100 വരെയെത്തി. 400 രൂപ വരെ മത്തി വിലയെത്തിയിരുന്നു.
0 Comments