കാഞ്ഞങ്ങാട് :വി.വി.രമേശനെ കാഞ്ഞങ്ങാട് നഗരസഭയിലും മുഹമ്മദ് റാഫിയെ നീലേശ്വരത്തും എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥികളാക്കാൻ സി.പി.എം തീരുമാനം. സി. പി.എം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും ഇത് സംബന്ധിച്ച് തീരുമാനമായി. എൽ.ഡി.എഫ് യോഗം അടുത്ത ദിവസം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. വി. വി. രമേശൻ മുൻ നഗരസഭ ചെയർമാനാണ്. ഇത് രണ്ടാമൂഴമാണ്. സി. പി. എം ജില്ലാ കമ്മറ്റി അംഗവും മഞ്ചേശ്വരം ഏരിയ സെക്രട്ടറിയാണ്. സി. പി എം നേതാവായ മുഹമ്മദ് റാഫി നിലവിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാനാണ്. സി. പി. എം ജില്ലാ കമ്മറ്റി അംഗമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമുൾപെടെ വിവിധ പദവികൾ അലങ്കരിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയും ഇരുവരുടെയും സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.
0 Comments