കാഞ്ഞങ്ങാട് :ഹോട്ടലിൽ യുവാവിനെ ആക്രമിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് കേസെടുത്തു. മാണിക്കോത്തെ ഹോട്ടലിലാണ് സംഭവം. നീലേശ്വരം കരുവാച്ചേരിയിലെ മുബഷിറിനാണ് 23 അക്രമത്തിൽ പരിക്കേറ്റത്.നീലേശ്വരം സ്വദേശികളായ റംഷീദ്, ഷംസീർ,സാജിദ് എന്നിവർക്കെതിരെയാണ് കേസ്. പരാതിക്കാരൻ്റെ ഹോട്ടലിനകത്ത് ഇരുമ്പ് വടി കൊണ്ട് വലതു കൈക്കും വടികൊണ്ട് ഇടതു കൈക്കും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. പ്രതി മണൽ കടത്തിയത് പൊലീസ് പിടികൂടിയത് മുബഷിർ പറഞ്ഞു കൊടുത്തതിനാലാണെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് പരാതിയിൽ പറഞ്ഞു.
0 Comments