കാഞ്ഞങ്ങാട് : കുശാൽനഗർ ഇട്ടമ്മൽ സ്വദേശികളായ രതീഷ്, സംഗീത ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞ് സിയാൻ ഗുരുതരമായ കരൾ രോഗം ബാധിച്ച് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ . കുഞ്ഞു സിയാനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് വേണ്ടി കരൾമാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരിക്കുകയാണ് . അതിനു ചിലവാക്കേണ്ടിവരുന്ന ഭീമമായ തുക കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറത്താണ്. ഇതിനോടകം കുഞ്ഞിന്റെ ചികിത്സക്ക് വലിയൊരു തുക ചെലവായി കഴിഞ്ഞു. പൊന്നു മോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുവാനുള്ള ശ്രമത്തിൽ ആവിക്കര യുവധാര ക്ലബ്ബും പങ്കാളികളാവും. ഞായറാഴ്ച ബക്കറ്റ്" പിരിവുമായി രംഗത്ത് ഇറങ്ങും. സദുദ്യമത്തിൽ ' പങ്കാളികളാവണമെന്ന് ആവിക്കര യുവധാര ക്ലബ് സെക്രട്ടറി
പ്രിയേഷ് ആവിക്കര അഭ്യർത്ഥിച്ചു. സഹായം ചെയ്യാൻ താത്പര്യമുള്ളവർ : ഗൂഗിൾ പെ
9847500552 | 7306722504
0 Comments