മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ലോഡ്ജ് പരിസരത്ത് നിന്നും
സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘം ലോഡ്ജ് റെയിഡ് ചെയ്താണ് പ്രതികളെ പിടികൂടിയത്.
കുമ്പള റെയിൽവേ സ്റ്റേഷനിൽ നിന്നും സി എച്ച് സി പോകുന്ന റോഡിൽ രാകേഷ് കോംപ്ലക്സിലെ ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്.
2.772 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെത്തി. ലോഡ്ജിലും
ജുപ്പീറ്റർ സ്കൂട്ടറിലുമായി വിൽപനക്ക് സൂക്ഷിച്ച നിലയിലായിരുന്നു.
കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭട്ടൂഞ്ഞി ഹൗസിൽ സി.കെ. കേതൻ 26 ,
കുമ്പള കുണ്ടം കരയടുക്ക സ്കൂളിന് സമീപം നിസാർ മൻസിലിൽ അബ്ദുൽ നിസാർ32,
ദക്ഷിണ കന്നഡ ജില്ലയിൽ പുത്തൂർ ഗാളിമുഖ ബ്രിജേഷ്:24 എന്നിവരാണ് പിടിയിലായത്. കുമ്പള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.വി.
ശ്രാവൺ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ. പീതാംബരൻ , പ്രിവൻ്റീവ് ഓഫീസർ നിതീഷ് വൈക്കത്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അഖിലേഷ്,
കെ.സുർജിത് ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി. പ്രവീൺകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്ററ് ചെയ്തത്.
0 Comments