Ticker

6/recent/ticker-posts

തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

കാസർകോട്:തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ നൽകാത്തതിനുള്ള വിരോധത്തിൽ കരിങ്കല്ല് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ച പ്രതിക്ക് ആണ് ശിക്ഷ.    കർണാടക ഷിമോഗ ഡിസ്ട്രിക്ട് രാജീവ്‌ നഗർ വിജയ നായ്ക്കിനെ 50 യാണ് ശിക്ഷിച്ചത്.
  ഉപ്പള പോസ്റ്റ് ഓഫീസിന് സമീപം   പ്രതി വിജയ നായക്ക് , നാഗരാജ നായക്കെന്ന ആളെ കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. കടമായി നൽകിയ മരം മുറിക്കുന്ന മെഷീൻ തിരിച്ചു ചോദിച്ചതിൽ  വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു നാഗരാജ നയക്കിനെ തടഞ്ഞു നിർത്തി കൊല്ലണമെന്ന ഉദ്ദേശത്തോടെ സ്ഥലത്ത് ഉണ്ടായിരുന്ന വലിയ കരിങ്കല്ല് കൊണ്ട് 3 പ്രാവശ്യം തലയ്ക്കിടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു.  കാസർകോട് അഡീഷൽ ഡിസ്ട്രിക്ട്   സെഷൻസ് ജഡ്‌ജ്‌ III  അചിന്ത്യാ രാജ് ഉണ്ണി ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം  അധിക തടവ് അനുഭവിക്കാനും വിധിച്ചു.
മഞ്ചേശ്വരം പൊലീസ്  സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ.പി . രാഘവൻ  രജിസ്റ്റർ ചെയ്ത കേസാണിത്. അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത് മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന പി.കെ. ധനഞ്ജയബാബു ആണ്. അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന എ.വി. ദിനേശാണ് .  പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ പ്ലീഡർ അഡ്വ. പി  സതീശൻ , അഡ്വ. കെ.എം. അമ്പിളി എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments