കാസർകോട്:പന്ത്രണ്ട് പോത്തുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ കോളേജിന് സമീപത്ത് വെച്ച് ഇന്ന് വൈകീട്ട് 3.30 മണിയോടെ കാസർകോട് പൊലീസാണ് പോത്തുകളെ കസ്റ്റഡിയിലെടുത്തത്. ദേശീയ പാതയിലൂടെ ചെർക്കള ഭാഗത്തേക്ക് കൂട്ടത്തോടെ പോവുകയായിരുന്നു പോത്തുകൾ. വാഹന അപകടത്തിന് ഉൾപെടെ കാരണമാകുന്ന രീതിയിൽ പോത്തുകൾ പോകുന്നുവെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. റോഡിൽ നിന്നും പോത്തുകളെ പുറത്തെത്തിച്ച പൊലീസ് പറമ്പിൽ സുരക്ഷിതമായി കെട്ടി. പോത്തുകളുടെ ഉടമകളെ തിരിച്ചറിഞ്ഞ് ഇവർക്കെതിരെ കേസെടുത്തു. ഏരിയാൽ സ്വദേശികളായ അബ്സാർ, അബ്ദുൾ
ജസാർ, ഇബ്രാഹീം
ആസാദ് നഗറിലെ ആഷിഖ്, ബള്ളി റിലുള്ള ഹസ്രത്ത് റാഹിൻ എന്നിവർക്കെതിരെയാണ് കേസ്. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ വളർത്തു പോത്തുകളെ കൈകാര്യം ചെയ്തതിനാണ് കേസ്.
0 Comments