Ticker

6/recent/ticker-posts

കാസർകോട് ആസ്റ്റർ മിംസിൽ ഗൈനക്കോളജി വിഭാഗം സിനിമാ നടി അനഘ നാരായണൻ ഉദ്ഘാടനം ചെയ്തു

കാസർകോട്: ആധുനിക സൗകര്യങ്ങളോടും ഉന്നത നിലവാരത്തിലുള്ള സ്ത്രീരോഗ സേവനങ്ങളോടും കൂടി ആസ്റ്റർ മിംസ് കാസർകോടിൽ ഗൈനക്കോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു. വിഭാഗത്തിന്റെ ഉദ്ഘാടനം  ചലച്ചിത്രതാരമായ അനഘാ നാരായണൻ നിർവഹിച്ചു.
സ്ത്രീരോഗ പരിചരണത്തിൽ പുതു തലമുറയ്ക്കായി ആധുനിക സാങ്കേതിക വിദ്യകളും സമഗ്രമായ ചികിത്സാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ഈ വിഭാഗം രൂപീകരിച്ചതെന്ന് ചടങ്ങിൽ പ്രസ്താവിച്ചു. കാസർകോടിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ജനങ്ങൾ കാലങ്ങളായി കാത്തിരുന്നുവെന്നും, ആസ്റ്റർ മിംസിന്റെ വരവോടെ  സ്വപ്നം യാഥാർഥ്യമായെന്നും അനഘാ നാരായണൻ അഭിപ്രായപ്പെട്ടു.
സ്ത്രീരോഗ രംഗത്ത് ആസ്റ്റർ ഗ്രൂപ്പിന്റെ women care, maternity care, advanced gynecology procedures തുടങ്ങിയ മേഖലകളിൽ നേടിയ പരിചയസമ്പത്തും, ultra-modern diagnostic സൗകര്യങ്ങളും, minimally invasive surgery സംവിധാനങ്ങളും ഉൾപ്പെടുത്തി വിഭാഗം സജ്ജമാക്കിയിരിക്കുന്നു.
ഗൈനക്കോളജി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുന്ന വിദഗ്ധർ:
ഡോ. കെ. വിദ്യ നമ്പ്യാർ  (HOD & Senior Consultant)
ഡോ. കെ. സംഗീത (Senior Consultant – Gynec Oncology)

ഡോ. എസ്. പൃഥ്വി (Consultant)
ഡോ. പി. വി. ഷഹാന  (Specialist)
ഡോ. നീലിമ രാജീവ് – (Senior Resident)
ഡോ. അൻവിത S Rao – (Specialist)

ഉദ്ഘാടന ചടങ്ങിൽ ഡോ. സോയ് ജോസഫ് (COO), ഡോ. സാജിദ് (CMS), സരിത് നായർ (Cluster Marketing Head – Aster MIMS), റെൻജു അലപ്പാട്ട് (Operations Head), വിജീഷ് (Head – Business Development), അനിൽ മെലത്ത് (Asst. Manager – Business Development) എന്നിവർ പങ്കെടുത്തു.
ആസ്റ്റർ മിംസ് കാസർകോടി 'ലെ ഗൈനക്കോളജി വിഭാഗം, എല്ലാ ഘട്ടങ്ങളിലും രോഗികൾക്ക് സമഗ്രമായ ചികിൽസ ലഭ്യമാക്കുമെന്ന് ബന്ധപെട്ടവർ പറഞ്ഞു.
Reactions

Post a Comment

0 Comments